മനാമ : ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറ ദാർ അൽ ഷിഫ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 7. 30ന് ആരംഭിച്ച ക്യാമ്പിൽ 250 ൽ പരം ആളുകൾ പങ്കെടുത്തു. കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT തുടങ്ങിയ ടെസ്റ്റുകളും, ഡെന്റൽ സ്ക്രീനിങ്ങും തികച്ചും സൗജന്യമായി ചെയ്തു. ഇതിനുപുറമേ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഡിസ്കൗണ്ട് കാർഡ് നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക് തങ്ങളുടെ രക്ത പരിശോധനയുടെ റിസൾറ്റുമായി സൗജന്യമായി ഒരുതവണ ഡോക്ടർ കൺസൾട്ടേഷൻ നടത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ക്യാമ്പ് കോഓർഡിനേറ്റർ ജയേഷ് കുറുപ്പ്, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, രെജിസ്ട്രെഷൻ കോ ഓർഡിനെറ്റ് ചെയ്ത സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, രക്ഷാധികാരി സക്കറിയ സാമുവേൽ, രഞ്ജു ആർ നായർ, രാജീവ് പി മാത്യു, അനിൽ കുമാർ, റോബിൻ ജോർജ്, ബിനു കോന്നി, ഫിന്നി, അജിത് കൃഷ്ണൻ, അജി ടി മാത്യു, അരുൺ പ്രസാദ്, ബിജൊ, വിനീത്, ലേഡീസ് വിങ്ങ് കൺവീനർ ഷീലു വർഗീസ്, സിജി തോമസ്, പ്രിൻസി അജി, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.