സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

gpdesk.bh@gmail.com

ബഹ്‌റൈൻ : ലൈഫ് ഓഫ് കെയർ അസ്സോസി യേഷനും അൽ റബീഹ് മെഡിക്കൽ സെന്റർ മനാമയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറില്പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ ടോട്ടൽ കൊളെസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, എസ് ജി പി റ്റി , ബ്ലഡ് പ്രഷർ,ബി എം ഐ , Spo2, പൾസ് റേറ്റ് , സൗജന്യ നേത്ര പരിശോധന , ഗൈനക്കോളജി , പീഡയാട്രിക് , ഫിസിയോതെറാപ്പി കൺസൾട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമായിരിന്നു. പങ്കെടുത്ത എല്ലാവര്ക്കും പ്രിവിലേജ് കാർഡ് നൽകുകയും ചെയ്തു.ക്യാമ്പ് കോർഡിനേറ്റർ ഷകീല മുഹമ്മദ്, ശിവ അംബിക എന്നിവർ അൽ റബീഹ് ജനറൽ മാനേജർ ഷഫീലിലിൽ നിന്നും പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. ഹസൽ ഫർഹാൻ ( ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ) ലബീബ് ( അസിറ്റന്റ് മാനേജർ ) അസ്‌കർ ( പർച്ചേയ്‌സ് മാനേജർ ) എന്നിവരും പങ്കെടുത്തു.