ദുബായ് : യുഎഇയില്‍ താപനില ഉയരുന്നു . ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചൂട് വളരെ നേരത്തേയാണ് ശക്തമായിരിക്കുന്നത് . കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിൽ എത്തിയത്.പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത് . തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം താപനില വർധനയെ ഉഷ്ണതരംഗം എന്ന് തരംതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നു . തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളിൽ സെപ്റ്റംബർ വരെ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.