ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു

ഒമാൻ : ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി ഒമ്പത്​​ ദിവസം അവധി ലഭിക്കും .. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ അവധിയോടു ചേർന്നുള്ള വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒമ്പത്​​ ദിവസത്തെ അവധിയാണ് ഈ തവണ ആകെ ലഭിക്കുക. ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക.. ഒമാൻ മാനവവിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്… ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.