സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടിൽ വൻ വർദ്ധനവ്

റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാരത്തിൽ വൻ വർധന രേഖപ്പെടുത്തി .2022 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 67 ശതമാനം വർധിച്ചതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സാമ്പത്തിക വര്ഷം സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരം 1.89 ട്രില്യൺ റിയാലായി ഉയർന്നിരുന്നു .സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. 2022 തുടക്കം മുതൽ ഒക്ടോബർ അവസാനം വരെയുള്ള 10 മാസക്കാലത്ത് സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 16,820 കോടി റിയാലായി വർധിച്ചിരുന്നു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 100.8 ബില്യൺ റിയാലായിരുന്നു. 67 ശതമാനം തോതിലാണ് ഈ വർഷം വർധന രേഖപ്പെടുത്തിയത്. ഈ വർഷം ഒക്ടോബർ വരെ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികൾ.