ജീവിതലാളിത്യം മുഖമുദ്ര ആക്കിയ നേതാവ് – രാജു കല്ലുംപുറം

മനാമ :അന്തരിച്ച മുതിർന്ന കോൺഗ്രസ്‌ നേതാവ് സതീശൻ പാച്ചേനി ജീവിത ലാളിത്യം കൊണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് ആയിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുസ്മരിച്ചു. കെ എസ് യൂ വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർണ്ണമായും നിറവേറ്റാൻ സാധിച്ച നേതാവ് ആയിരുന്നു. കണ്ണൂരിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ ദീർഘകാലത്തെ ആഗ്രഹം ആയിരുന്നു ഒരു എല്ലാവിധ സൗകര്യങ്ങളോട് കൂടിയ ഒരു ഓഫീസ്. അതിനു സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോൾ തന്റെ സ്വന്തം വീട് വിറ്റുകിട്ടിയ തുക അതിനു വേണ്ടി ഉപയോഗിച്ച് മാതൃക കാണിച്ച നേതാവ് ആയിരുന്നു അദ്ദേഹം. കോൺഗ്രസ്‌ പ്രസ്ഥാനത്തെ സ്വന്തം ജീവന് തുല്യം സ്നേഹിച്ച അദേഹത്തിന്റെ വിയോഗം കോൺഗ്രസ്‌ പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും രാജുകല്ലുംപുറം അനുസ്മരിച്ചു..