ഒമാനിലെ കൊറിയർ സർവീസ് രംഗത്തെ പ്രമുഖ കമ്പനിയായ എ .ടി. എസ് കൊറിയർ രംഗത്തെ കൂടുതൽ തലങ്ങളിലേക്കും രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നു .

ഒമാനിലെ കൊറിയർ സർവീസ് രംഗത്തെ പ്രമുഖ കമ്പനിയായ എ .ടി. എസ് കൊറിയർ രംഗത്തെ കൂടുതൽ തലങ്ങളിലേക്കും രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നു .

എ ടി എസ് നിലവിലെ അഞ്ചു ശാഖകൾക്കു പുറമെ ആറുമാസത്തിനുള്ളിൽ പതിനേഴ് ശാഖകൾകൂടി ആരംഭിക്കും . ആദ്യ ഘട്ടത്തിൽ ബുറൈമി, സലാല,സൊഹാർ എന്നിവടങ്ങളിലെ ശാഖകൾ ഒരുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും , ബാക്കിയുള്ളവ ആറ് മാസത്തിനുള്ളിലും പ്രവർത്തനം ആരംഭിക്കും ഇതോടെ ആകെ ശാഖകൾ ഇരുപത്തിരണ്ടായി ഉയരും .അതോടൊപ്പം സേവനം കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ” സെന്റിമെന്റൽ എക്സ്പ്രസ്സ് ” , ” സ്റ്റുഡന്റ് എക്സ്പ്രസ്സ് ” എന്നീ സേവനങ്ങൾ കൂടി പുതുതായി ആരംഭിക്കും . ” സെന്റിമെന്റൽ എക്സ്പ്രസ്സ് ” സേവനത്തിലൂടെ ഇന്ത്യ, ശ്രീലങ്ക , പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് വിശേഷ അവസരങ്ങളിൽ പ്രിയപെട്ടവർക്കുള്ള സമ്മാനങ്ങൾ രണ്ടോ, മൂന്നോ ദിവസങ്ങളിൽ എത്തിക്കാനാകും , പരമാവധി അഞ്ച് കിലോഗ്രാമാണ് ഇതിലൂടെ അയക്കുവാൻ സാധിക്കുക . ” സ്റ്റുഡന്റ് എക്സ്പ്രസ്സ് ” സേവനത്തിലൂടെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പടെ അയക്കേണ്ട രേഖകൾ കുറഞ്ഞ ചിലവിൽ വളരെ വേഗത്തിൽ എത്തിക്കാനാകും എന്ന് മാനേജ്‌മന്റ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു . അന്തർദേശീയ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് കൂടുതൽ സേവനങ്ങൾ കുറഞ്ഞ ചിലവിൽ വളരെ വേഗത്തിൽ ചെയ്തു കൊടുക്കുവാൻ സാധിക്കുമെന്നും മാനേജ്‌മന്റ് പ്രതിനിധികളായ നൗഷാദ് സുലൈമാൻ, അനസ് നൗഷാദ് സുലൈമാൻ ,ഖാൻ പർവേസ്, റെനു ഇബ്രാഹിം , സൈഫ് അബ്ദുള്ള അൽ സീനായ് , സോണിയ ആന്റണി, എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു..