മസ്‌ക്കറ്റ് : പാട്ടുകൊണ്ട് പാലായി തീർത്ത ഗായിക ചിത്രയുടെ അറുപതാം പിറന്നാളിന് മസ്‌ക്കറ്റിലെ ഒരു കൂട്ടം കലാ കാരന്മാർ പുറത്തിറക്കിയ വാനമ്പാടി എന്ന മ്യുസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു ചിത്രയുടെ പാട്ടിന്റെ നാൾവഴികൾ ചേർത്ത് പുറത്തിറക്കിയതാണ് ആൽബം കെ.എസ്. ചിത്രയുടെ ജനനം 1963 ജൂലൈ 27 ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ) 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു R4u മീഡിയ ബാനറാണ് വാനമ്പാടി നിർമ്മിച്ചിരിക്കുന്നത് സംവിധാനം റിയാസ് വലിയകത്ത് രചന അക്ബർ തന്നിയാം.മ്യുസിക്ക് സാദത്ത് വലപ്പാട്. ഗായിക എയ്ഞ്ചൽ മരിയ തോമസ് ക്യാമറ അരുൺ കെ. സി എഡിറ്റിംഗ് ശ്രീജിത്ത് എസ് ജെ പശ്ചാത്തല സംഗീതം കമറുദ്ധീൻ കീച്ചേരി. മിക്സിങ് വിൻസെന്റ്
Director :Riyas valiyakath
Production : R4u media
Lyrics:Akbar Thanniam
Music:Sadath Valappadu
Vocal:Angel Mariya Thomas
Bgm:Kamarudheen keecheri
Camera : Arun K C
Edit & DI : Sreejith SJ
Mix:Vincent
Zenora Studio Kattor