മനാമ: ബഹ്റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കോട്ടപ്പള്ളി പുതിയോട്ടിന്‍കാട്ടില്‍ അബ്‍ദുല്‍ കരീം (51) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
ബഹ്റൈനില്‍ അല്‍ ബസ്‍തകി ക്ലിയറിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ – പി.കെ റസീന. മക്കള്‍ – റഫ്‍ന, ഫസ്‍ന, ഫാത്വിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുവരികയാണ്.