മനാമ: ബഹ്‌റൈൻ പ്രവാസിയായ മലയാളിയുവതി നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടു . രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. ബഹ്റൈനില്‍ ജോലി ചെയ്യ്തിരുന്ന സജുവും സ്‍മിതയും ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. പാലാ – തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം നടന്നത് .
ചെറുകുറിഞ്ഞി ഭാഗത്തു നിന്ന് വന്ന സ്‍കൂട്ടര്‍, ടിപ്പര്‍ ലോറിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‍കൂട്ടര്‍ ഓടിച്ചിരുന്ന സജുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വയസുകാരനായ മകന്‍ ഇവാനും ഇവരുടെ കൂടെ ഉണ്ടായിരുന്നു . ഇവാന്‍ റോഡിലേക്ക് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.