ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു

സൊഹാർ : കഴിഞ്ഞ ദിവസം രാത്രി സൊഹാർ സഫീര്‍ മാളിന് സമീപം ഉണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരണമടഞ്ഞത് . റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. മൃതദേഹം സൊഹാർ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ .സൊഹാർ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുവാനുള്ള ​ നടപടി ക്രമങ്ങള്‍ നടന്നുവരുന്നു