ദമ്മാം :റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരണമടഞ്ഞു . തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസിെൻറ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (57) ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം . പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനി, മക്കൾ: സാമൂവേൽ, മായ. മൃതദേഹം നാട്ടിൽ കൊണ്ടപോകുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വത്തിൽ നടന്നു വരുന്നു