ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മനാമ :ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ ആണ് . താത്കാലികമായി എടുത്ത വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ബഹ്റൈനിലെ ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന അദ്ദേഹത്തിനെ കാണാത്തതിനെ തുടർന്ന് പതിനേഴു മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . പ്രാഥമിക വിവരം അനുസരിച്ചു സാമ്പത്തിക ബാധ്യത ആണ് ആത്മഹത്യചെയ്തതെന്ന് കണക്കാക്കപ്പെടുന്നു . മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടന്നതു വരുന്നതായി സാമൂഹ്യപ്രവർത്തകർ അറിയിച്ചു . ഇദ്ദേഹത്തിന്റെ അമ്മാവൻ ആറു മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതിനു ശേഷം ആത്മഹത്യ ചെയ്തിരുന്നു.