ബഹ്റൈൻ : വർഷങ്ങളായി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുതാര്യതയോടെ പ്രവർത്തിച്ച ഒരു പറ്റം സാമൂഹ്യ പ്രവർത്തകരുടെയും വിവിധ സംഘടനാനേത്വത്തിൽ പ്രവർത്തിക്കുന്നവരുടെയും പൊതുമണ്ഡലത്തിൽ വിവിധ മേഘലയിൽ അറിയപ്പെടുന്നവരുടെ ഒരു വലിയ കൂട്ടായ്മയാണ് ,
BKSF അഥവാ ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ,ഈ കൂട്ടായ്മ നിലവിൽ വരാൻ കാരണം,കോവിഡ്മഹാമാരി ലോകമെമ്പാടും താണ്ഡവമാടി നിൽക്കുന്ന സമയത്ത്,അത് ബഹ്റൈനിലും എത്തിയപ്പോൾ ബഹ്റൈൻ ഭരണകൂടം ഈ നൂറ്റാണ്ട് കണ്ട ഈ മഹാദുരന്തത്തെഎല്ലാ സജ്ജീകരണങ്ങൾ ഒരുക്കിയെങ്കിലും,പ്രവാസി സമൂഹം പ്രത്യേകിച്ച് ഇന്ത്യൻ സമൂഹം ഒരു തരം ഭയത്തോടെ വിറങ്ങലിച്ച് നിൽക്കുന്ന സമയത്താണ്,
അവരുടെ കൈതാങ്ങാവാൻ അവരെ ചേർത്ത് നിർത്താൻ എല്ലാം ആശയവ്യക്തിപരമായ അഭിപ്രായ വ്യത്യാസവും മറന്ന് മുഖ്യധാര സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ പറ്റം ആളുകൾ ചേർന്ന് കൊണ്ട് അതിൽ ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ എതിരായോ അതല്ലെങ്കിൽ ഒന്നോ രണ്ടോ വ്യക്തികളുടെ മേൽകോയ്മയിലെ ഒന്നുമില്ലാതെ തികച്ചും ഈ ദുരിതകാലത്ത് സഹപ്രവാസികളുടെ തികച്ചും ധാർമികതയോ വലുപ്പചെറുപ്പം നോക്കാതെ രൂപീകൃതമായ ഒരു കൂട്ടായ്മയുടെ പേരാണ്
BKSF എന്ന നാലക്ഷരത്തിൽ ബഹ്റൈനിൽ ചെറിയ കാലംകൊണ്ട് അടയാളപ്പെടുത്തുകയും,ലോക മലയാളികളുടെഇടയിൽ ചർച്ചക്ക് വിധേയമാക്കപ്പെട്ട,ഈ കൂട്ടായ്മ,
ഇതിന്റെ കീഴിൽ ബഹ്റൈനിൽ കോവിഡിന്റെ തുടക്കം മുതൽ ആദ്യമായി സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സ്വദേശി വിദേശികൾക്കിടയിൽ സമാനതകളില്ലാതെയാണ് ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് …..
കഴിഞ്ഞ കാല പ്രവർത്തനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ BKSF കമ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീമിന്റെ സേവനങ്ങൾ അതിരുകളില്ലാത്ത രീതിയിൽ നടത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനം കൊള്ളുന്നു …..
മാസ്ക്ക് വിതരണത്തോടെ ചെറിയ രീതിയിൽ തുടക്കമിട്ട സേവനങ്ങൾ അർഹതപ്പെട്ട കുടുബങ്ങൾകുള്ള
കിറ്റ് വിതരണം വിവിധ ക്യാമ്പിലേകുള്ള വലിയ രീതിയിലുള്ള ഭക്ഷണ വിതരണം . സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുബങ്ങൾക്ക് സഹായമെത്തിക്കൽ . രോഗികൾക്ക് യഥാസമയം വേണ്ട മരുന്നുകൾ എത്തിക്കൽ
പുറം ലോകമറിയതെ ഭക്ഷണസാധനങ്ങൾ വീട്ടുപടിക്കൽ കൈത്താങ്ങായി എത്തിക്കൽ
കോവിഡിന്റെ ഭയപ്പെടുന്ന ഘട്ടം അവരുടെ മാനസിക നിലക്കനുസരിച്ച കൗൺസിലിങ്ങ് മുതൽ മാരക’ രോഗം ബാധിച്ച വരെ എല്ലാവിധ സഹായങ്ങൾക്കും കൂടെ നിന്ന് സഹായമെത്തിക്കൽ
24 മണിക്കൂറും സജ്ജമാക്കിയ കോവിഡ് പരിശോധന വാഹന സൗകര്യം പൂർണ്ണമായും രോഗ ബോധമായി കാമ്പിൽ നിന്നും വരുന്നവർക്ക് 14 ദിവസം കൊറന്റെൽ സൗകര്യമൊരുക്കി അപാർട്ട്മെന്റ്. എയർപോർട്ട് സേവനം മറ്റു സാമൂഹ്യ സംഘടനകൾക്കും അതും വലിപ്പം ചെറുപ്പം നോക്കാതെ’ ഏത് കൂട്ടായ്മകൾക്കും എയർപോർട്ടിൽ സേവനമനുഷ്ടിക്കാൻ സൗകര്യം ചെയ്ത് കൊടുക്കൽ, ഏറ്റവും കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രാസൗകര്യം ചെയ്ത് കൊടുത്ത് മാതൃക കാണിച്ച ചാർട്ടഡ് ഫ്ലയിറ്റ് സംവിധാനം വിവിധ മേഘല കോഡീകരിച്ച് വിദേശി സ്വദേശികൾക്ക് അത്യാവശ്യ സഹായമെത്തിക്കുന്ന സംവിധാനം . കഴിഞ്ഞ റംസാൻ മാസത്തിൽ ദിനം പ്രതി നടത്തിയ ജനകീയ ഭക്ഷണ കിറ്റ് വിതരണരീതി …..
വിവിധ രാജ്യക്കാർക്ക് മരണാനന്തര സഹായങ്ങൾ കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ അവരവരുടെ മതാചാരം പ്രകാരം ,സിവിൽ ഡിഫൻസ് ,ആരോഗ്യ വിഭാഗം ,അഭ്യന്തരമന്ത്രാലയം ,അതാത് രാജ്യത്തെ എമ്പസികൾ ,മരണ പെട്ടവരുടെകുടുബങ്ങളുമായും,കമ്പനികളും,സുഹൃത്തുകളുമായും,സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെമഹത്വം വിളിച്ചരിയിച്ചതാണ്,നിരവധി നിയമ സഹായങ്ങൾ കോടതി കയറിയിറങ്ങി മാസങ്ങളായി പരിഹാരം കാണാതെയുള്ള നിയമവിഷയങ്ങൾ’ ഇരുകൂട്ടരെയും വിളിച്ചിരുത്തി ദുരന്തകാലത്തെ ജീവിതപ്രയാസങ്ങൾ ബോധ്യപെടുത്തി പരിഹരിച്ച കേസുകളുടെ എണ്ണം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്,അതിൽ എടുത്ത്പറയേണ്ടഒരു പ്രവർത്തനമാണ് ബഹ്റൈൻ ഗവർമെണ്ടിൻ്റെ അനുമതിയോടെപ്രവർത്തിക്കുന്ന,
ക്യാപിറ്റൽ ഗവർണറേറ്റുമായിട്ടുള്ള സഹായങ്ങളും സേവനങ്ങളും വിവിധ എം പി മാരുടെ പ്രവശ്യയിലുള്ള വരുമായി യോജിച്ച് നടത്തിയ സേവനങ്ങൾ ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടികൊണ്ടിരിക്കുന്ന സഹായങ്ങൾ നാട്ടിൽ നിന്ന് വന്ന് കൊറെന്റൽ സംവിധാനങ്ങൾ കടുത്ത സാമ്പത്തിക ബാധ്യത മൂലം ഇലക്ട്രിസിറ്റിവരെ ഇല്ലാതായവർക്കു വേണ്ടി നടത്തിയ നിരവധി സേവനങ്ങൾ അർഹതപ്പെട്ട നിരവധി പേർക്ക് നാട്ടിലേക്ക് പോവേണ്ട യാത്രാ ടിക്കറ്റുകൾ മെഡിക്കൽ സൗകര്യങ്ങൾ അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത സേവന പരമ്പര ഇന്നും മുന്നോട്ട് പോവുന്ന സംതൃപ്തിയാർന്ന കാഴ്ചകൾ ഏറെ ആത്മ സംതൃപ്തി നൽകുന്നതോടാപ്പം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾക്ക് പ്രചോധനം നൽകിയവരോടുള്ള കടപ്പാട് അർപ്പിക്കുന്നു …..
ഒരു കൂട്ടായ്മയുടെ വിജയം വളണ്ടിയർ ടീമിന്റെ നിസ്വാർത്ഥ സേവനമാണ്
BKSF ഏതെങ്കിലും ഒരു വ്യക്തിയെ ഉയർത്തി കാട്ടാതെ വ്യക്തികൾക്കല്ല പ്രാധ്യാന്യം കൂട്ടായ്മക്കാണ് എന്ന ലക്ഷ്യത്തോടെ’ സേവനത്തിന് പരിധികളല്ല ശക്തമായ ധൈര്യമായ ആരുടെ മുന്നിലും ഒരു സംഘടനക്കും വിധേയമാവാതെയും ഏതെങ്കിലും സംഘടനകൾക്ക് ബദലായോ രൂപീകൃതമായ ഒരു കൂട്ടായ്മയോ അല്ല BKSF സ്ഥാനമാനങ്ങൾക്ക് പ്രീതിപ്പെടുത്തുന്ന തരത്തിലേക്ക് കാണിക്കാതെ സേവന പ്രവർത്തനങ്ങളിൽ പത്തരമാറ്റ് തിളക്കത്തോടെ മുന്നിട്ട് നിൽക്കാൻ എന്നും സമൂഹത്തിൽ ഉണ്ടാകും എന്നും BKSF പ്രസ്താവനയിൽ അറിയിച്ചു