ബഹ്‌റൈനിൽ സ്വിമ്മിങ് പൂളിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരണമടഞ്ഞു

ബഹ്‌റൈൻ /സൗദി : നവോദയ കോബാർ ഏരിയ അക്രബിയ യൂണിറ്റ് അംഗം ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ അരുൺ രവീന്ദ്രൻ കഴിഞ്ഞ ദിവസം ബഹറിനിൽ സ്വിംമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് . റിസായത് ഗ്രൂപ്പിലെ നാഷണൽ കോൺട്രാക്റ്റിഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഐശ്വര്യ, രണ്ടു കുട്ടികൾ. അച്ഛൻ രവീന്ദ്രൻ, അമ്മ റിട്ട. തഹസിൽദാർ പരിമള. രണ്ടു സഹോദരിമാർ.