ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

സലാല: ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെ മകൻ വി.ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണു മരണപെട്ടത്. മാതാവ്: ഇന്ദിരാദേവി, ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്.