കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

മസ്‌കറ്റ്: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്‌കർ (34) ആണ് ഹൃദയാഘാതത്തെ തുടന്ന് മരണപ്പെട്ടത്. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടർ നടപടികൾക്ക് ശേഷം ഭൗതിക ശരീരം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മാതാവ്: ആയിശ കേളോത്ത്,ഭാര്യ: നസ്‌രിയ കെ വി.