മനാമ : കർണ്ണാടക ഉഡുപ്പി സ്വദേശിയും ബഹ്റൈൻ അശ്റഫ്’സ് കമ്പനിയിൽ അകൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തു വന്ന പൂർണ്ണാനന്ദനായിക് ( 33) മരണമടഞ്ഞത് . വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം രാത്രിയോടെ അസ്വസ്ഥത അനുഭപെടുകയും സ്വയം വണ്ടിയൊടിച്ചു അൽ ഹിലാൽ ഹോസ്പിറ്റലിൽ എത്തുകയും ഹോസ്പിറ്റലിൽ വെച്ച് കുഴഞ്ഞു വീണു മരണപെടുകയുമായിരുന്നു.ക്രിക്കറ്റ് പ്ലയെർ ആയ പരേതൻ വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്ൽ അഷ്റഫ് സ് ടീമിനെ നയിച്ചത് പൂർണ്ണാനന്ദ ആയിരുന്നു.ഇന്ന് രാത്രി മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകും . ഭാര്യ ശ്യാമള