പ്രഭാസിൻ്റെ സിനിമയിൽ ഈരടി പാടി കൊടുങ്ങല്ലൂർ സ്വദേശി

കൊടുങ്ങല്ലൂർ. ബാഹുബലി നായകൻ പ്രഭാസിൻ്റെ സിനിമയിൽ ഈരടി പാടി കൊടുങ്ങല്ലൂർ സ്വദേശി നിഹാൽ സാദിഖ്.പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിലാണ് നിഹാൽ പാടിയത്.കടലും ഈ നദിയും എന്ന് തുടങ്ങുന്ന ഗാനമാണ് നിഹാലിൻ്റെ ശബ്ദത്തിൽ പുറത്തിറങ്ങിയത്.അഞ്ചപ്പാലം സ്വദേശി തട്ടാം പറനിൽ സാദിഖ് ഷംല ദമ്പതികളുടെ സീമന്തപുത്രനാണ് നിഹാൽ.ഉന്നത വിദ്യഭ്യാസത്തിനായി സിംഗപ്പൂരിൽ ചെന്നപ്പോൾ ഉണ്ടായ ഒറ്റപ്പെടലാണ് സംഗീതത്തിൻ്റെ വഴിയിലേക്കെത്തിച്ചത്.നാട്ടിലെത്തിയ ശേഷം പിന്നീടുള്ള ജീവിതം സംഗീതത്തിൽ കുളിച്ചായിരുന്നു. നിരവധി ആൽബങ്ങൾ ചെയ്തെങ്കിലും ചെകുത്താനെന്ന ആൽബം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ സിനിമയിലേക്കുള്ള വാതിലുകൾ തുറക്കുകയായിരുന്നു. സംസാരത്തിൽ ചെറിയ തോതിൽ വിക്കുള്ള നിഹാലിന് പാട്ട് പാടുമ്പോൾ സ്വരത്തിന് യാതൊരു തടസവും ഇല്ല. മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് രചന സംഗീതം എന്നിവ നിർവഹിച്ചിട്ടുണ്ട്. ചെകുത്താൻ എന്ന ഗാനത്തിൻ്റെ ട്രാക്ക് കേട്ടാണ് രാധേശ്യാം എന്ന ചിത്രത്തിൽ പാടാൻ ക്ഷണം ലഭിക്കുന്നത്. മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയിലെ മലയാളം കന്നഡ ഗാനങ്ങളാണ് നിഹാൽ ആലപിച്ചിരിക്കുന്നത്. വിദ്യാർത്ഥിനികളായ സനി ഹ, സൽഹ എന്നിവർ സഹോദരികളാണ്.