ഹൃദയഘാതം മലപ്പുറം സ്വദേശി ഒമാനിൽ മരണമടഞ്ഞു

ബുറൈമി: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബുറൈമിയിൽ മരണമടഞ്ഞു . അൽ നഹ്ദ സ്റ്റേഡിയം പള്ളിയുടെ സമീപം ഗ്രോസറി കട നടത്തിയിരുന്ന അബ്ദുൽ ലത്തീഫ് (55) ആണ് മരണപെട്ടത് . ഇരുപത്തി എട്ട് വർഷമായി ബു റൈമിയിൽ ജോലി ചെയ്തുവരികയായിരുന്നു . ജോലിക്കിടെ കടയിൽ കുഴഞ്ഞു വീണ് സംഭവിക്കുകയായിരുന്നു . അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു മരണപ്പെട്ട അബ്ദുൽ ലത്തീഫ്. മൃതദേഹം ബുറൈമി കബർസ്ഥാനിൽ സംസ്കരിക്കും