സലാല: മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ഒമാനിലെ സലാലയിൽ നിര്യാതനായി.2023 നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ചുണ്ടായ അപകടത്തെ തുടർന്ന് പക്ഷാഘാതം സംഭവിച്ച യൂനുസ് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.2007 മുതൽ സലാലയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ സഹല, മൂന്ന് മക്കളുണ്ട്.സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.