ബഹ്‌റൈൻ : പാലക്കാട് പത്തിരിപ്പാല പൂകാത്തുപറമ്പ് രാമകൃഷ്ണന്റ്റെ മകൻ ശാന്തകുമാർ രാമകൃഷ്‌ണൻ (31 )ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ മരണമടഞ്ഞത് . പ്രാഥമിക വിവരം അനുസരിച്ചു സിത്രയിലുള്ള താമസ സ്ഥലത്തു ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു , സുഹൃത്തുക്കൾ ഉടൻ തന്നെ ആംബുലൻൻസ് വിളിച്ചിരുന്നു . അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മുൻപ് സൗദിയിൽ ജോലി ചെയ്തിരുന്ന ശാന്തകുമാർ കഴിഞ്ഞ മാർച്ച് 13 ആണ് ബഹ്‌റിനിൽ ജോലിക്കെത്തിയത് . ആറ് മാസമായ ഒരു കുട്ടിയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം . നിയമ നടപടികൾക്ക് ശേഷം ഐ സി ആർ എഫിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു