യുഎഇ:കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി പുല്ലോള്‍ സ്വദേശി നഹീല്‍ നിസാര്‍ (26) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.കഴിഞ്ഞ മാസം 17-ാം തീയതിയാണ് കരാമ ബിന്‍ ഹൈദര്‍ ബില്‍ഡിങ്ങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്.ദുബായ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു യുവാവ്. ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനാണ് നിഹാല്‍. മൃതദേഹം ദുബായില്‍ തന്നെ ഖബറടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.