എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമവാർഷികം ആചരിച്ചു.

ബഹ്‌റൈൻ : സ്വതന്ത്ര ഭാരതത്തിൻറെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുൽ കലാമിന്റെ ഏഴാം ചരമ വാർഷിക ദിനം ബഹറിൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾച്ചർ ഫോറം സമുചിതമായി ആചരിച്ചു.

യോഗത്തിൽ സോവിച്ചൻ ചെന്നാട്ട് ശ്ശേരി, അദ്ദേഹത്തെ അനുസ്മരിച്ചു.വളരെ പരാധീനതകൾ നിറഞ്ഞ ബാല്യകാല ജീവിതത്തിൽ ഒരു പത്ര വിതരണക്കാരായി ജീവിതമാരംഭിച്ച്,ശാസ്ത്ര പരീക്ഷണങ്ങളിൽ പുതിയ അധ്യായങ്ങൾ ഭാരതത്തിനു വേണ്ടി രചിച്ചു രാജ്യത്തിൻറെ രാഷ്ട്രപതിയായി മാറിയ അദ്ദേഹം സ്വജീവിതത്തിൽ എളിമയുടെ ഉദാത്ത മാതൃകയായിരുന്നു
വെന്ന് ബഹ്റിനിൽ അദ്ദേഹത്തെ കൊണ്ടുവരാൻ ചുക്കാൻ പിടിച്ച സോവിച്ചൻ അനുസ്മരിച്ചു.

അഗ്നിച്ചിറകുകൾ എന്ന അദ്ദേഹത്തിൻറെ ആത്മകഥ ഏതൊരാൾക്കും ജീവിതത്തിന് ദിശാബോധം നൽകുന്നതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് അലക്സി ബേബി പറഞ്ഞു.

ഭാരവാഹികളായ ശ്രീ.സിബി കൈതാരത്ത്, ശ്രീ.വിനയചന്ദ്രൻ,ശ്രീ.അജിത്ത്, ശ്രീ.പവനൻ എന്നിവർ സംസാരിച്ചു. ചാൾസ് ആലുക്ക സ്വാഗതവും, അജി.പി.ജോയ് നന്ദിയും പറഞ്ഞു.