കുവൈറ്റ് : വിദേശ രാജ്യങ്ങളിലെ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി നടപ്പക്കണം. മലയാളി മീഡിയഫോറം കുവൈറ്റ് . മുഖ്യമന്ത്രിക്കുള്ള നിവേദനം ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് മലയാളി മീഡിയഫോറം കുവൈറ്റ് ഭാരവാഹികൾ കൈമാറി.കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കേരള സർക്കാരിന്റെ അനുഭാവപൂർണമായ പരിഗണനക്കും തീരുമാനത്തിനുമായി നിവേദനം സമർപ്പിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത മലയാളി മീഡിയ ഫോറം ഒരു ദശാബ്ദത്തിലേറെയായി കുവൈറ്റിലെ 5 ലക്ഷത്തിലധികം വരുന്ന മലയാളി സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായും പുതിയ കാലത്ത് കേരളത്തിന്റെ മാനവ വിഭവ സമ്പത്തും കർമ്മ ശേഷിയും എങ്ങനെ ഫലപ്രദമായി ലോകത്തിനും നാടിനും പ്രവാസിക്കും അനുഗുണമാക്കി തീർക്കാമെന്നതിനെക്കുറിച്ചുള്ള നൂതന പദ്ധതികളുമായി നമ്മുടെ നാട് മുന്നേറുമ്പോൾ മലയാളിയുടെ കലാ സാംസ്കാരിക ഭാഷാ തനിമ പ്രവാസ ലോകത്തും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും വിദേശ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്കും പൊതുമണ്ഡലത്തിനും ബോധ്യമുള്ളതാണങ്കിലും ഇത്തരുണത്തിൽ ഒരിക്കൽ കൂടി ഓർമ്മപെടുത്തടുന്നതായും നിവേദനത്തിൽ ഓർമ്മപ്പെടുത്തുന്നു. തുച്ഛമായ പ്രതിഫലത്തോടെയോ, അല്ലാതെയോ ആണ് ഭൂരിഭാഗം പേരും മലയാള മാധ്യമങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ ഈ രംഗത്ത് വിദേശങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പെൻഷൻ പദ്ധതി നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണം എന്നാണ് നിവേദനത്തിലൂടെ മലയാളി മീഡിയഫോറം കുവൈറ്റ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.”ഇത്തരം വിഷയങ്ങൾ മുൻനിർത്തി മലയാളി മാധ്യമ പ്രവർത്തകരുടെ ആഗോള കൂട്ടായ്മക്കുള്ള ശ്രമങ്ങൾ പ്രാരംഭ ഘട്ടത്തിൽ ആണെന്ന് ഭാരവാഹികൾ അറിയിച്ചു ”മലയാളി മീഡിയഫോറം കുവൈറ്റ് ഭാരവാഹികളായ നിക്സൺ ജോർജ്, ജലിൻ തൃപ്രയാർ, ഹബീബ് മുറ്റിച്ചൂർ, സിദ്ദിഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, ഗിരീഷ് ഒറ്റപ്പാലം, റസാഖ് ചെറുതുരുത്തി എന്നിവരാണ് മന്ത്രി പി പ്രസാദുമായി കൂടികാഴ്ച്ച നടത്തിയത് .