ഒമാന്റെ 53 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു 

By : Ralish MR - Oman

മസ്ക്കറ്റ് : ഒമാന്റെ 53 ആം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. നവംബർ 26 ഞായറയാഴ്ചയാണ്​ വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.ഫലസ്തീൻ യുദ്ധ പശ്​ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകിലെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. സുൽത്താന്‍റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും മാത്രമായി ആഘാഷങ്ങൾ ഒതുങ്ങും