ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി

അബുദാബി :ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി.മുസഫയിലെ ബിറാത് മനില റെസ്റ്റോറന്റാണ് അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റെസ്റ്റോറന്റില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി . പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമെ റെസ്റ്റോറന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഉപകരണങ്ങള്‍ മാറ്റി റെസ്റ്റോറന്റ് വൃത്തിയാക്കുക, അണുവിമുക്തമാക്കുക എന്നിവയ്ക്ക് ശേഷം ഹലാല്‍ അല്ലാത്ത ഭക്ഷണം നല്‍കുന്നതിന് വേണ്ട അനുമതി ലഭിച്ചു കഴിഞ്ഞ് മാത്രമെ റെസ്‌റ്റോറന്റിന് വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 എന്ന അബുദാബി സര്‍ക്കാറിന്റെ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.