അൽകോബാർ: കോവിഡ മഹാമാരിയുടെ ഭാഗമായി പ്രവാസ ലോകത്തേക്ക് മടങ്ങാൻ സാധിക്കാതെ തൊഴിൽ നഷ്ടപ്പെട്ട്
ലക്ഷക്കണക്കിന് സാധാരണക്കാരായ
പ്രവാസികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഗ്ലോബൽ കെഎംസിസി എറണാകുളം ജില്ലാ ഓൺലൈനിൽ ചേർന്ന
പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. പ്രവാസി തൊഴിൽമേഖലയെ ആശ്രയിക്കുന്ന 15 ലക്ഷത്തിലേറെ പ്രവാസികൾ ദുരിതമനുഭവിക്കുന്നണ്ടെന്ന കണക്കുകൾ പുറത്തുവന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ഗൗരവമായി കാണണമെന്ന് ഭാരവാഹികൾ പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സംസ്ഥാനതലത്തിലുള്ള കണക്കുകൾ എടുക്കുമ്പോൾ പ്രവാസ ലോകത്ത് മരണപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി
സുപ്രീംകോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം കുടുംബനാഥനെ നഷ്ടപ്പെട്ട പ്രവാസികൾക്ക് കൂടി ലഭ്യമാക്കാനുള്ള അടിയന്തിര നടപടികൾ സംസ്ഥാന സർക്കാർ
സ്വീകരിക്കണമെന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു. നാസർ എടവനക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷുക്കൂർ കരിപ്പായി, ഷാനവാസ് മൂവാറ്റുപുഴ ,ഷിയാസ് ഖത്തർ, ഉമർ പനായിക്കുളം ബഹറൈൻ,
അബ്ദുൽ ജലീൽ എടത്തല, അമീര്‍ ബീരാൻ,
ആഷിഖ് കൊച്ചി റിയാദ് ,ജലീൽ പുല്ലാരി മക്ക, അലി പുത്തിരി,
ശാബിൽ പേഴക്കാപ്പിള്ളി,ഷഫീക് സലീം ഇലഞ്ഞിക്കായില്‍,അഹമദ് രിഫായി അബുദാബി,ഹമീദ് കളമശ്ശേരി
എന്നിവർ സംസാരിച്ചു.ഗ്ലോബൽ കെഎംസിസി ജില്ലാ കമ്മറ്റി നാൽപ്പ തംഗ പ്രവർത്തക സമിതിയില്‍ നിന്നും പുതിയ ഭാരവാഹികളായി
നാസർ എടവനക്കാട് ജിദ്ദ (പ്രസിഡൻറ്)
സാദിഖ് ഖാദർ കുട്ടമശ്ശേരി ദമ്മാം,
ജിബിൻ ഷാ ഖത്തർ (വൈസ് പ്രസിഡണ്ട്മാർ)
എ. എച്ച് അബ്ദുൽ സമദ് ചെമ്പറക്കി
ദുബൈ(ജനറൽ സെക്രട്ടറി)
ഉസ്മാൻ പരീത് റിയാദ് (ഓർഗനൈസിംഗ് സെക്രട്ടറി)നവാസ് നേര്യമംഗലം മദീന (ജോയിൻ്റ് സെക്രട്ടറി)
അബ്ദുൽ അസീസ് തൃക്കാക്കര ഒമാൻ (ട്രഷറർ) സിറാജ് ആലുവ അൽകോബാർ (മീഡിയാ കൺവീനർ)
മുഹമ്മദ് ഷാഫി ജിദ്ദ (പ്രോഗ്രാം കൺവീനർ ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.