മക്ക: സൗദി അറേബ്യയിലെ മക്കയിൽ അമ്മ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിന്റെ വാശിക്ക് പത്തു വയസ്സുകാരൻ ഇയര്‍ ബഡ് വിഴുങ്ങി . അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവശ്യമായ വൈദ്യപരിശോധനകളും എക്‌സ്‌റേ പരിശോധനയും നടത്തി. എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്‌കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുക്കുകയായിരുന്നു.