ഒമാൻ : പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്തു ഇന്ദിരാ വിരോധം മാത്രം രാഷ്ട്രീയ മൂലധനമാക്കിയവർ പോലും ഇന്ന് ഇന്ദിരാഗാന്ധിയെപോലെ ഒരു ഭരണാധികാരിയെ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് വർത്തമാനകാല ഇന്ത്യ കടന്നുപോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു . ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു ഒ .ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . ഇന്ദിരാ ഗാന്ധിയെപ്പോലുള്ള ഭരണാധികാരികൾ ഉള്ള സമയത്തു ഇന്ത്യക്കകത്തോ പുറത്തു നിന്നുമോ യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല . എന്നും ജനങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നുകൊണ്ട് തന്നെ പരിഹരിക്കാൻ എന്നും ഇന്ദിരാഗാന്ധി ശ്രമിച്ചിട്ടുള്ളത് . ജനങ്ങളിൽ നിന്നും ഒരിക്കലൂം ഒളിച്ചോടാൻ അവർ ശ്രമിച്ചിട്ടില്ല, 1977 ലെ തിരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ചിട്ടും ജനങ്ങളിൽ നിന്ന് കൊണ്ടാണ് അവർ പ്രവർത്തിച്ചത് അതുകൊണ്ടു തന്നെ കേവലം ഒരു വർഷം കഴിഞ്ഞപ്പോൾ ലോകസഭയിലേക്കും രണ്ടര വർഷം കഴിഞ്ഞപ്പോഴേക്കും ഭരണത്തിലേക്കും ജനം തന്നെയാണ് തിരിച്ചു വിളിച്ചത് . അന്ന് ഇന്ദിരാജിയെ എതിർത്തവർ ഇന്ന് അവരെ അംഗീകരിക്കുകയും അവരെപോലുള്ള ഭരണാധികാരികളുടെ കിഴിൽ നമ്മുടേ രാജ്യം എത്ര ശക്തമായിരുന്നു എന്ന് തിരിച്ചറിയുകയും ചെയുന്നു . കെ.എസ.യുവിന്റെ സാധാരണ പ്രവർത്തകനിൽ നിന്നും തന്റെ രാഷ്ട്രീയ വളർച്ചയിൽ ഇന്ദിരാഗാന്ധി വഹിച്ച പങ്കിനെയും കുറിച്ച് എൻഎസ് യു പ്രസിഡൻറായതിനെയും, പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു . ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആയിരുന്നു എങ്കിലും ഇന്ത്യ കണ്ട കരുത്തുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു .
അമേരിക്ക-ചൈന ശക്തികൾക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിച്ചത് ഇന്ദിരാജി ആയിരുന്നു. അന്തർദേശീയ തലത്തിൽ ഇന്ത്യയുടെ വാക്കിനു അത്രമേൽ വിലയുള്ള കാലഘട്ടം ഇല്ലായിരുന്നു എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഒ .ഐ.സി.സി അദ്ധ്യക്ഷൻ സിദ്ദിക്ക് ഹസ്സൻ പറഞ്ഞു .
എന്നും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാണ് ഇന്ത്യയിലെ കോൺഗ്രസ് സർക്കാരുകൾ മുൻഗണന നൽകിയിട്ടുള്ളത് എന്നും അക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഭരണാധികാരി ഇന്ദിരാഗാന്ധി ആണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു . ബാങ്ക് ദേശസാൽക്കരണം അക്കാലത്തു നടപ്പിലാക്കാൻ കാണിച്ച ആർജ്ജവമാണ് സാധരണക്കാരനെ ബാങ്കിങ് മേഖലയിലേക്ക് അടുപ്പിച്ചത് . അതോടൊപ്പം ദാരിദ്ര നിർമാർജന പദ്ധതികൾ നടപ്പിൽ വരുത്തിയതും അതോടൊപ്പം ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടത്തിനും തുടക്കം കുറിച്ച ഭരണാധികാരി ഇന്ദിരാ ഗാന്ധി ആയിരുന്നു എന്നും സക്കീർ ഹുസൈൻ കൂട്ടിച്ചേർത്തു ..സാധാരണക്കാരന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ഇന്ദിരാഗാന്ധി ഭാരതത്തിന്റെ അഖണ്ഡതക്കും, ഭദ്രതക്കും കോട്ടം വരുത്താൻ ഒരിക്കലും അനുവദിച്ചിരുന്നില്ല, ഒരു വിദേശ ശക്തിയും ഇന്ത്യക്കെതിരെ ശബ്ദം ഉയർത്തിയിരുന്നില്ല എന്നാൽ ഇന്ന് തീരെ ചെറിയ അയൽരാജ്യങ്ങൾ പോലും ഇന്ത്യക്കുമേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ഗ്ലോബൽ ഓർഗനൈസിങ്ങ് സെക്രട്ടറിശങ്കർ പിള്ള കുമ്പളത്ത് അനുസ്മരിച്ചുഗ്ലോബൽ സെക്രട്ടറി കുരിയാക്കോസ് മാളിയേക്കൽ , ഐ ഒ സി ഒമാൻ പ്രസിഡൻ്റ് ഡോക്ടർ ജെ.രത്നകുമാർ, വൈസ് പ്രസിഡൻ്റ്, ഹൈദ്രോസ് പതുവന, സജി ഔസേഫ്, എൻ.ഒ.ഉമ്മൻമുൻ ഗ്ലോബൽ മെമ്പർ മാന്നാർ അയൂബ്, ജോളി മേലേത്ത്, നസീർ തിരുവത്ര, അനീഷ് കടവിൽ ,മാത്യൂസ് തോമസ്,എന്നിവർ സംസാരിച്ചു . സൂം വെബ്ബിനാറിൽ നടന്ന പരിപാടി ജോയൽ ജിജോ , ജുവാനാ ജിജോ ,എന്നിവരുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത് . കെ.പി.സി.സി ഡി സോഷ്യൽ മീഡിയ ഒമാൻ കോ ഓർഡിനേറ്റർ നിതീഷ് മാണി സ്വാഗതവും , നാഷണൽ സെക്രട്ടറി റിസ്വിൻ ഹനീഫ് നന്ദിയും പറഞ്ഞു.