ദമ്മാം : വനിതയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് സൗദിയിൽ പിടിയിലായി.സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ വെച്ച് അറസ്റ്റിലായ യുവാവിന്‍റെ പേര് ദിൽവർ ഹുസൈൻ ലാസ്കർ എന്നാണെന്ന് പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തുകയും ചെയ്തു. പ്രതിയെ കൂടുതൽ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷത്തിൽ കൂടാത്ത തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ. എന്നാൽ ശല്യം ചെയ്യൽ പൊതുസ്ഥലത്ത് വെച്ചോ അല്ലെങ്കിൽ കുട്ടികൾക്കോ വിഭിന്ന ശേഷിക്കാർക്കോ എതിരെയോ ആയാൽ തടവ് അഞ്ചുവർഷവും പിഴ മൂന്ന് ലക്ഷം റിയാലും അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ഉയരും. മാത്രമല്ല പ്രതിയെ തിരിച്ചറിയാൻ കഴിയും വിധം പ്രാദേശിക പത്രങ്ങളിൽ വാർത്തയും നൽകും .