മസ്ക്കറ്റ്: തൃശൂർ മുല്ലശ്ശേരി സ്വദേശി ധനേഷ് മാധവൻ (38) ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചു.ഗൾഫാർ കമ്പനിയിൽ മിസ്ഫയിലെ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ധനേഷ് സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മരണം സഭവിക്കുകയുമായിരുന്നു. വഴപ്പിലാത്ത് വീട്ടിൽ മാധവന്റെയും ഗിരിജയുടെയും മകനാണ്. ഭാര്യയും ഒരു മകനുമുണ്ട്. ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ ക്ക് ശേഷം നാളെയോടെ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു.