കൊച്ചി : താമരശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. താമരശ്ശേരി സ്വദേശികളായ പരപ്പന്‍പൊയില്‍ ഷാഫി, ഭാര്യ സാനിയ എന്നിവരെയാണ് ആയുധധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് സാനിയയെ സംഘം മോചിപ്പിച്ചിരുന്നു .
സൗദി അറേബ്യയില്‍ വച്ച് കോടികളുടെ സ്വര്‍ണം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നല്കുന്ന സൂചന. മുന്നൂറ് കിലോ സ്വര്‍ണം വില്‍പ്പന നടത്തിയതിന്റെ പേരിലാണ് തര്‍ക്കമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത് . ഷാഫിയെ തട്ടിക്കൊണ്ടുപോയതില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അധികൃതർ വ്യക്തമാക്കി .
ഒന്നരക്കോടി രൂപ ഷാഫിയില്‍ നിന്ന് കിട്ടാനുണ്ടെന്ന് സംബന്ധിച്ചു ഷാഫിക്കെതിരെ പരാതി നല്‍കിയിരുന്നു. നാല് വര്‍ഷം മുന്‍പ് ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ഷാഫി കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍തന്നെയാണ് കഴിഞ്ഞത്