ഗര്‍ഭച്ഛിദ്രം : സൗദിയിൽ വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ

DESK@SAUDI ARABIA

റിയാദ്: അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയെയും പിടികൂടിയാതായി അധികൃതർ . റിയാദില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോംപ്ലക്‌സിലെ ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ പിടി കൂടിയതെന്നു സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായി പ്രമുഖ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഗര്‍ഭച്ഛിദ്രം നടന്നത്.ഇവിടെ നിന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉപയോഗിക്കുന്ന കാലഹരണപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു.  പ്രതികൾക്കു ആറു മാസം തടവോ നല്ലൊരു തുക പിഴയായും ശിക്ഷ ലഭിക്കും.തുടർ നടപടികൾക്കായി പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.