പ്രസവത്തില്‍ കുട്ടികള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് കൂടുതൽ പരിചരണം, മാറ്റത്തിന് കാരണം ഇന്ത്യൻ യുവതിയുടെ മരണം.

file photo
file photo

ഡബ്ലിന്‍: ഇന്ത്യക്കാരിയായിരുന്നു സവിത ഹാലപ്പനാവറിന്റെ മരണത്തിനോട് അയര്‍ലൻണ്ട് നീതി പുലര്‍ത്തിയിരിക്കുന്നു. ഗര്‍ഭം അലസുകയും തുടര്‍ന്ന് അണുബാധമൂലം ദന്ത ഡോക്ടറായിരുന്ന സിവത ഹാലനപ്പനാവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിവതയുടെ മരണത്തെ തുടര്‍ന്ന് നിയമപരമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി തെരുവുകളില്‍ പ്രക്ഷോഭം നടന്നിരുന്നു. അയര്‍ലന്‍ഡിലെ ഗര്‍ഭഛിദ്ര നിയമത്തിലെ മാറ്റത്തിന് സവിതയുടെ മരണം കാരണമായത് പോലെ പരിചരണ രംഗത്ത് മാനദണ്ഡം വരുന്നതിനും കാരണമായിരിക്കുകയാണ്. പ്രസവത്തില്‍ കുട്ടികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന പരിചരണം സംബന്ധിച്ച് പുതിയ മാനദണ്ഡം ഇന്ന് മുതല്‍ നിലവില്‍ വുന്നു. പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതിന് യഥാര്‍ത്ഥ കാരണമായിരിക്കുന്നത് ഇന്ത്യന്‍ വംശജ സവിത ഹാലപ്പനാവറാണെന്ന് പ്രൊജക്ട് ചെയര്‍പേഴ്സണ്‍ അഭിപ്രായപ്പെടുകയും ചെയ്തു. ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസും, എച്ച്എസ്ഇ സിഇഒ ടോണി ഓബ്രീനും ആണ് എല്ലാ ആശുപത്രികളിലും പുതിയ മാനദണ്ഡത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഗര്‍ഭത്തില്‍ കുഞ്ഞ് നഷ്ടപ്പെടുന്നവര്‍ക്ക് എന്തെല്ലാം പരിചരണമാണ് ആവശ്യമായിരിക്കുന്നതെന്ന് കണ്‍സള്‍ട്ടേഷന്‍ നടത്തിയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശങ്ങളുടെ പകര്‍പ്പ് സവിത ഹാലപ്പനാവറിന്‍റെ ഭര്‍ത്താവ് പ്രവീണിന് അയച്ച് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവീണ്‍ യാതൊരു പ്രതികരണവും അറിയിച്ചില്ലെന്ന് പ്രൊജക്ടിന്‍റെ ചുമതല വഹിക്കുന്ന Ciaran Browne വ്യക്തമാക്കുകയും ചെയ്തു. സവിത ഹാലപ്പനാവറിന്‍റെ മരണത്തിന് ചിക്താസാ പിഴവ് കാരണമായെന്ന് ചൂണ്ടികാണിച്ച് പ്രവീണ്‍ നല്‍കിയ കേസ് ഈ വര്‍ഷം ഒത്തു തീര്‍പ്പില്‍ എത്തിയിരുന്നു. 2012 ലായിരുന്നു സവിതയുടെ മരണം. ഗര്‍ഭം അലസാന്‍ തുടങ്ങുകയും തുടര്‍ന്ന് അണുബാധ വരികയുമായിരുന്നു. തുടര്‍ന്ന് ഉണ്ടായ പ്രതികരണങ്ങള്‍ രാജ്യത്ത് പുതിയ മാനദണ്ഡം രൂപീകരിക്കുന്നതിന് സാഹചര്യം ഒരുക്കുകയുമായിരുന്നു. കാത്തോലിക രാജ്യമാണ് അയര്‍ലന്‍‌ഡ് എന്ന് പറഞ്ഞ് സവിത ഹാലപ്പനാവര്‍ ആവശ്യപ്പെട്ടിട്ടും ഗര്‍ഭഛിദ്രം നടത്തിയില്ലെന്ന ആരോപണം അന്ന് ഉയര്‍ന്ന് വന്നിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. പൊതു ജനാഭിപ്രായം തേടിയും വിദഗ്ദ്ധ അഭിപ്രായങ്ങള്‍ സ്വീകരിച്ചും പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനിടയില്‍ വൈകാരികമായി നിരവധി ഘട്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് പുതിയ പരിശീലനം പരിചരണം നല്‍കുന്നത് സംബന്ധിച്ച് ഉണ്ടായിരിക്കും. പരിചരണം നല്‍കുന്നതിനും ഉറപ്പാക്കുന്നതും ഒരു ടീമിനെ രൂപീകരിക്കുന്നുണ്ട്.മിഡ് വൈഫ്,ചാപ് ലയിന്‍, കോ ഓഡിനേറ്റര്‍ , മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ എ്നിവര്‍ ചേര്‍ന്നതായിരിക്കും ഗ്രൂപ്പ്. കുഞ്ഞ് മരിച്ച വിവരം അറിയുന്നതിനും പ്രത്യേക രീതി വരും. ചികിത്സ നല്‍കുന്നതിനും പുതിയ മാനദണ്ഡം ഉണ്ടാകും. ഒറ്റക്കാണ് മാതാവ് ആശുപത്രിയിലെങ്കില്‍ പങ്കാളിയെ ബന്ധപ്പെടാന്‍ കഴിയുമോ എന്ന് ആശുപത്രി ജീവനക്കാര്‍ അന്വേഷിക്കും. ഒറ്റക്ക് കുട്ടി മരിക്കുന്ന സാഹചര്യത്തില്‍ മാതാവ് കഴിയേണ്ടി വരുന്നത് ഒഴിവാക്കാനാണിത്.
കുട്ടി മരിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലായാല്‍ മറ്റ് ഗര്‍ഭണികള്‍ക്കൊപ്പം ഇവരെ സ്കാന്‍ ചെയ്യുന്നതിന് നിശ്ചയിക്കരുത്. ഇത് കൂടാതെ കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മമാരെ ആദ്യം തന്നെ കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ് വിടേണ്ടതാണ്. മറ്റുള്ളവര്‍ക്കൊപ്പം ഇവര്‍ക്ക് ഇരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കുട്ടിയുടെ ഫോട്ടോ എടുക്കുന്നുണ്ടോ , മെമ്മറി ബോക്സ് രൂപീകരിക്കുന്നുണ്ടോ, കുട്ടിയുടെ കൈയ്യുടെയോ പാദത്തിന‍്റെയോ പ്രിന്‍റ് എടുക്കേണ്ടതുണ്ടോ, കുട്ടിയെ കുളിപ്പിച്ച് വസ്ത്രമീടീക്കണോ തുടങ്ങിയ കാര്യങ്ങള്‍ കൂടി ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് അന്വേഷിക്കും.