ഒമാൻ : മസ്‌കറ്റിൽ തൊഴിൽ നിയമം ലംഘിച്ചതിന് ആയിരത്തോളം പ്രവാസികൾ അറസ്റ്റിൽ.ജൂലൈ മാസത്തിൽ മസ്‌കറ്റ് ഗവർണറേറ്റിൽ 1,094 പ്രവാസി തൊഴിലാളികൾ അറസ്റ്റിലായി.കഴിഞ്ഞ മാസങ്ങളിലായി മസ്‌ക്കറ്റിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർശന പരിശോധനകാലിൽ ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 27, 28 ലംഘനം നടത്തിയ ആയിരത്തിലധികം പ്രവാസി തൊഴിലാളികളെ മന്ദ്രാലയം അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 731 പേർ സ്വയംതൊഴിൽ ചെയ്യുന്നവരും 265 പേർ വിവിധ തൊഴിലുടമകൾക്ക് വേണ്ടിയും ജോലി ചെയ്തവരാണ്.