അബുദബി- അജ്‌മാൻ   ബസ് സർവീസുകൾ നാളെ മുതൽ

അബുദബി: അജ്മാനിൽ നിന്ന് അബുദബിയിലേക്ക് നാളെ മുതൽ പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അിയിച്ചു. അവ്യക്തമാക്കി . തുടക്കത്തിൽ രണ്ടു സർവീസുകൾ അബുദബിയിൽ നിന്ന് അജ്മാനിലേക്കും അജ്മാനിൽ നിന്ന് അബുദബിയിലേക്കും ഉണ്ടാവും .ആദ്യ ബസ് അജ്മാനിൽ നിന്ന് രാവിലെ ഏഴ് മണിയ്ക്കും അവസാനത്തെ ബസ് വൈകുന്നേരം ഏഴ് മണിക്കും ആരംഭിക്കും .അബുദാബിയിൽ നിന്ന് ആദ്യ യാത്ര രാവിലെ 10 മണിയ്ക്കും അവസാനത്തെ യാത്ര രാത്രി 9.30നും ആയിരിക്കും. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദബി ബസ് സ്റ്റേഷനിസേക്കും തിരികെ മുസല്ലയിലേക്കുമാണ് യാത്ര നടത്തുക