അബുദാബി പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ പ്രഖ്യാപിച്ചു : ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ ക്വാറന്റൈനിൽ നടപടിയിൽ നിന്നും ഒഴിവാക്കും

അബുദാബി: അബുദാബി ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് ഇൻബൗണ്ട് യാത്രയ്ക്കുള്ള രാജ്യങ്ങളുടെ ‘ഗ്രീൻ ലിസ്റ്റിൽ’ കൂടുതൽ അപ്ഡേറ്റ് പ്രഖ്യാപിച്ചു.ഇതനുസരിച്ചു ഗ്രീൻ ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റൈൻ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടും , ജനുവരി 3 മുതൽ പ്രാബല്യത്തിൽ വരും.യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് പരമാവധി 48 മണിക്കൂർ സാധുതയുള്ള PCR COVID-19 പരിശോധനാ ഫലം നെഗറ്റീവ് ഹാജരാകണം , വിമാനത്താവളത്തിൽ എത്തുമ്പോൾ(അബുദാബി അന്താരാഷ്ട്ര വിമാന താവളം ) PCR പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം .കൂടാതെ അപ്‌ഡേറ്റ് ചെയ്‌ത ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുത്ത യാത്രക്കാർ ആറാം ദിവസം മറ്റൊരു പിസിആർ ടെസ്റ്റ് നടത്തണം .’ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്ന് വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ ആറ്, ഒമ്പത് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് കൂടി നടത്തണം എന്നും അധികൃതർ വ്യക്തമാക്കി .