അബുദബി: ‘സേഫ് സമ്മർ’ എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് അബുദബി പൊലീസ് രംഗത്ത് . വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന സുരക്ഷിതമായ ഡ്രൈവിംഗിനെ കുറിച്ചാണ് മാർഗ്ഗനിർദേശം നൽകിയത്.
ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഒട്ടുമിക്ക വാഹനങ്ങൾക്കും തീപിടിക്കാൻ കാരണമെന്ന് ക്രിമിനൽ എവിഡൻസ് അഡ്മിനിസ്‌ട്രേഷൻ ഫയർ ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഡോ.എൻജിനീയർ അദെൽ നസീബ് അൽ സഖാരി പറഞ്ഞു. വാഹനത്തിൽ ലൈറ്ററുകൾ അടക്കമുള്ള ആറ് വസ്തുക്കൾ ഉപേക്ഷിച്ചുപോകരുതെന്ന് ക്രിമിനൽ എവിഡൻസ് അഡ്മിനിസ്‌ട്രേഷൻ ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
താഴെ പറയുന്ന മാർഗ നിർദേശങ്ങൾ ആണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്
വാഹനത്തിന്റെ ഇന്ധനത്തിൻ്റെ അളവ് .ലൈറ്ററുകൾ . കംപ്രസ് ചെയ്ത പാക്കേജുകൾ, ബാറ്ററികൾ, എനർജി സ്റ്റോറേജ് ഡിവൈസുകൾ, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂമുകൾ, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കരുത്.വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക .ടയറിന്റെ മർദ്ദം പരിശോധിക്കുക .തണലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക.വാഹനത്തിലെ ആവശ്യകതയ്ക്കായി പ്രഥമശുശ്രൂഷ കിറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങി മാർഗ നിർദേശങ്ങൾ ആണ് അധികൃതർ നൽകിയിരിക്കുന്നത് .