ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ ബഹ്‌റൈൻ സന്ദർശിക്കുന്നു

മനാമ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ ഈ മാസം 23 ന് എത്തി ചേരും. പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ് തിരുമേനിയും, സെൻറ്‌ പീറ്റേഴ്സ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് ചർച് വികാരി സ്ലീബാ പോൾ കോർഎപ്പിസ്ക്കോപ്പ വട്ടവേലിയും, പള്ളി ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് വൈകുന്നേരം 7:00 മണിക്ക് സന്ധ്യാ പ്രാർത്ഥനയോട് കൂടി മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ പാത്രിയാർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തപ്പെടുമെന്ന് സെന്റ് പീറ്റേഴ്സ് ഇടവകഭാരവാഹികൾ അറിയിച്ചു .24 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും സൽമാബാധിലുള്ള ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരിക്കും. ബഹ്‌റൈൻ ഗവൺമെന്റ് പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും

St Peter’s jacobite syrian orthadox church