മസ്ക്കറ്റ്: ഒമാനിലെ വിലയാത്ത് ഹജ്മ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് അറബ് പൗരന്മാര് മരിച്ചു. ഇതില്‍ ആറ് പേര് ഒമാന്‍ സ്വദേശികളും രണ്ട് പേര് യെമനികളുമാണ്.രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ വിമാനമാര്‍ഗം നിസ്വയിലേക്ക് കൊണ്ടുപോയി. ഹൈമയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ തെക്കാണ് അപകടം നടന്നത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിയതോടെ ഇതിന്റെ നിര തെറ്റുകയും മറ്റേ വശത്തുളള ഒരു വാഹനത്തില്‍ ചെന്നിടിക്കുകയുമായിരുന്നു.