ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.

സലാല :ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ സലാം, അസൈനാർ, ഇ.കെ.അഷ്റഫ് എന്നിവരാണ് മരിച്ചത് ഡിവൈഡറിൽ ഇടിച്ചു വാഹനം കത്തുകയായിരുന്നു, ഇന്നലെ രാത്രിയോടെ ആണ് അപകടം ഉണ്ടായത്. നാലുപേർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്, ഉമ്മർ എന്നയാൾ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇതിൽ സലാം എന്നയാൾ സലാലയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു,ബാക്കിയുള്ളവർ വിസിറ്റ് വിസയിൽ സലാലയിൽ എത്തിയവർ ആയിരുന്നു.