ദുബായിൽ പൊലീസ് വാഹനത്തിൽ ആഡംബര കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്റെ കാൽ നഷ്ടപ്പെട്ടു

ദുബായ്∙ പൊലീസ് പട്രോളിങ് കാറിൽ വാഹനം ഇടിച്ചതിനെ തുടർന്നു ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു കാൽ നഷ്ടപ്പെട്ടു. മാർച്ച് 21 ന് ജബൽ അലിയിലായിരുന്നു സംഭവം. 30കാരിയായ സ്വദേശി വനിത അശ്രദ്ധമായി ഓടിച്ച ആഡംബര കാർ പൊലീസ് വാഹനത്തിലിടിക്കുകയായിരുന്നു. തകരാറിലായ കാറിനടുത്ത് എത്തിയതായിരുന്നു പട്രോളിങ് വാഹനം.

റോഡിന്റെ നടുവിൽ കുടുങ്ങിയ കാർ വശത്തേക്കു മാറ്റി ഹസാർഡ് ലൈറ്റുകളും മറ്റും ഉപയോഗിച്ച് സൂചന നൽകിയിട്ടും അമിത വേഗത്തിലെത്തിയ യുവതിയുടെ കാർ ഇടിക്കുകയായിരുന്നു. ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ യുവതി വാഹനമാോടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തതായി ദുബായ് ട്രാഫിക് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. എന്നാൽ കോടതി യുവതിക്കു വീണ്ടും വിചാരണ അനുവദിച്ചു. ഈ സമയത്ത് യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. കേസ് സംബന്ധിച്ച വിചാരണ ഇൗയാഴ്ച നടക്കും.