സൂർ: ഒമാനിലെ തിവിയിലുണ്ടായ വാഹനാപകടത്തിൽ കുഞ്ഞടക്കം ആറു മലയാളികൾക്ക് പരിക്കേറ്റു.1സ്സുകാരന്റെ നില ഗുരുതരമാണ്. വിനോദയാത്രക്കായി വന്നവരാണ് അപകടത്തിൽപെട്ടത്.റോഡരികിൽ വാഹനം നിർത്തി ഫോട്ടോയെടുക്കവേ സ്വദേശി യുവാക്കളുടെ കാർ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടയർ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം.ഒമാൻ റോയൽ ആശുപത്രിയിലെ നഴ്സുമാരായ സോണി, സനു, ഷിജി എന്നിവരും കുടുംബാംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടയം, കണ്ണൂർ സ്വദേശികളായ ഇവർ മസ്കത്തിൽനിന്ന് രണ്ടു കാറുകളിലായാണ് വന്നത്.ഷിജിയുടെ മകനും ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ പത്താംതരം വിദ്യാർഥിയുമായ അതുലിന് തലക്ക് ഗുരുതര പരിക്കുകൾ ഉണ്ട്.ഷിജിയുടെ ഭർത്താവ് സണ്ണി, സോണി, സനു, വരുൺ, ഒന്നര വയസ്സുകാരനായ നെസ്ബിറ്റ് എന്നിവരാണ് പരിക്കുള്ള മറ്റുള്ളവർ. ഇതിൽ സണ്ണിക്ക് സ്പൈനൽ കോഡിനാണ് പരിക്കേറ്റത്.ബാക്കി നാലുപേർക്ക് നിസ്സാര പരിക്കാണ് ഉള്ളത്. സംഘത്തിലെ മൂന്നു സ്ത്രീകളും അപകടസമയത്ത് കാറിലായിരുന്നതിനാൽ പരിക്കേറ്റില്ല. കാറിന് പിന്നിലിടിച്ച ശേഷമാണ് ഫോട്ടോയെടുക്കുന്നവർക്കിടയിലേക്ക് ഇടിച്ചുകയറിയത്.തലസ്ഥാനമായ മസ്കറ്റിൽ നിന്നും 175- കിലോമീറ്റർ അകലെ ആണ് അപകടം നടന്നത് .