ബഹ്‌റൈനിൽ ലൈ​സ​ൻ​സി​ല്ലാ​ത്ത പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി

ബഹ്‌റൈൻ : രാജ്യത്ത് ലൈ​സ​ൻ​സി​ല്ലാ​ത്ത ​റെസ്റ്റോറന്‍റുകൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, കാ​ർ റി​പ്പ​യ​ർ ഷോ​പ്പു​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത് അ​ധി​കൃ​ത​ർ. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ല​ഹ്സി (മുൻ സി​ത്ര റൗ​ണ്ട് എ​ബൗ​ട്ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ സോ​ൺ )​യി​ലാ​ണ് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പരിശോധനയിൽ നിയമലംഘനങ്ങൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് അടച്ചുപൂട്ടിയത്. ലൈ​സ​ൻ​സി​ല്ലാ​തെ കടകൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​ന്നി​ല​ധി​കം വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​ക്കാ​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.