
മനാമ: കലാലയങ്ങളിൽ നിന്ന് ലഹരി വിപാടനം ചെയ്യാനെന്ന പേരിൽ പൊതു വിദ്യാലയങ്ങളിൽ പാഠ്യ പദ്ധതിയുടെ ഭാഗമായി കേരള വിദ്യാഭ്യാസ ബോർഡ് നടപ്പിൽ വരുത്തിയ സൂമ്പാ വിവാദ പശ്ചാത്തലത്തിൽ, വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് സാഹിബിന് എതിരെ എടുത്ത സസ്പെൻഷൻ നടപടി ഗവർമെന്റ് പദ്ധതികളോട് വിമർശന മുന്നയിക്കുന്നവർക്കെതിരെയുള്ള കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും, ഈ നടപടിയെ ശക്തമായി വിമർശിക്കുന്നുവെന്നും ഇസ്ലാഹി സെന്റർ വിസ്ഡം ബഹ്റൈൻ ചാപ്റ്റർ അഭിപ്രായപ്പെട്ടു. അഭിപ്രായ വൈവിധ്യങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ ശിക്ഷാ പരമായ സമീപനം സ്വീകരിക്കുന്ന രീതി ഫാഷിസ്റ്റ് ചിന്താഗതിയാണെന്നും, സൂമ്പയിലെ അശാസ്ത്രീയത ചോദ്യം ചെയ്തു അതിനെതിരെ ചർച്ചയും സംവാദവും ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ടി.കെ അഷ്റഫിനെ പോലുള്ളവരെ പുറത്താക്കിയ വിദ്യാഭ്യാസ വിഭാഗത്തിന്റെ തീരുമാനം അഭിപ്രായം പ്രകടിപ്പിക്കുന്ന അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമാണെന്നും പ്രതികരണ ബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും യോഗം അഭിപ്രായപ്പെട്ടു.വിദ്യാർത്ഥികളിൽ ലഹരിയോടുള്ള ആസക്തികുറക്കാൻ ‘സൂമ്പ’ പോലുള്ള മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാമുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി ഒരു തെളിവും ഇല്ലാ എന്നിരിക്കെ, എല്ലാ മതസ്ഥരും പഠിച്ചു വളരേണ്ട പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമ്പോൾ കൃത്യമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ ഏതൊരു മാറ്റവും കൊണ്ടുവരാവൂ വെന്നുമാണ് ടി.കെ ആവശ്യപ്പെട്ടത്. ഇതിനെതിരെ സൈബർ പോരാളികൾ അഭിപ്രായം പറഞ്ഞവരുടെ മതം നോക്കി അവരെ തീവ്രവാദ ചാപ്പകുത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും, സൂംബാ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസവകുപ്പ് തന്നെ സൂംബയോട് വിയോജിച്ച അദ്ധ്യാപകനെ സസ്പെന്റ് ചെയ്യാന്‍ മാനേജ്മെന്റിനോട് നിര്‍ദ്ദേശിച്ചത് ഇരട്ടത്താപ്പാണെന്നും, സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയലും ജനാധിപത്യവിരുദ്ധവുമാണെന്നും, തങ്ങളുടെ മതവിശ്വാസത്തിനു എതിരായതിനാൽ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് യഹോവ സാക്ഷികളെ ഒഴിവാക്കിയ സുപ്രീം കോടതി ഉത്തരവ് ഈ രാജ്യത്ത് നിലനിൽക്കെ, ദേശീയഗാനത്തേക്കാൾ വലുതല്ലാത്ത സൂമ്പയിൽ ഇത്ര കാർക്കശ്യമെന്തിനെന്നും, സൂമ്പ തടയുമെന്നല്ല, മറിച്ചു സൂമ്പയിൽ താനും തന്റെ കുട്ടിയും വിട്ടുനിൽക്കുന്നുവെന്നാണെന്നും, അങ്ങിനെ പറയാനുള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇല്ലേ എന്നും യോഗം നിരീക്ഷിച്ചു. സൂംമ്പയിൽ താല്പര്യമുള്ളവർ പങ്കെടുക്കട്ടെ താല്പര്യമില്ലാത്തവർ പങ്കെടുക്കണ്ട എന്നതാണത്രേ സർക്കാറിന്റെ നയം എന്നാൽ, അഭിപ്രായത്തിന് വിയോജിപ്പ് രേഖ പ്പെടുത്തി FB പോസ്റ്റ് ഇട്ട അഷ്റഫ് മാഷിനെതിരെ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇത്ര ശുഷ്കാന്തിയിൽ നടപടി എടുത്തത് സംശയാസ്പദമാണെന്നും യോഗം വിലയിരുത്തി.സ്കൂളുകളിൽ കായിക പഠനത്തിന് പീരിയഡുണ്ട്. ഫുട്ബോളും വോളിബോളും അത്ലറ്റിക്സുമെല്ലാം ഇഷ്ടമുള്ളവർക്ക് പങ്കാളികളാകാം ഇഷ്ടമില്ലാത്തവർക്ക് നിരാകരിക്കാം. സുംബയും നിർബ്ബന്ധിക്കപ്പെടേണ്ട കായിക വിനോദമൊന്നുമല്ലല്ലോ. കുഞ്ഞുങ്ങൾക്ക് ഇളംകള്ള് കുടിച്ചാൽ തകരാറില്ലെന്ന് പറയുന്നവർ ഭരിക്കുന്ന നാട്ടിൽ സുംബയോട് വിയോജിപ്പ് പറയാൻ പോലും ആർക്കും അവകാശമില്ലെന്ന വാദം നീതീകരിക്കാനാവാത്തതാണെന്നും,എല്ലാവർക്കും പഠിക്കാമെങ്കിലും അങ്ങനെ എല്ലാവർക്കും പഠിപ്പിക്കാൻ കഴിയുന്ന ഒന്നല്ല സൂംബ. പ്രത്യേക പരിശീലനവും ലൈസൻസും നേടിയ ഇൻസ്ട്രക്ടർമാരാണ് സൂംബ പരിശീലിപ്പിക്കേണ്ടത്. ഇന്ന് ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം പരിശീലകരാണ് ഇത്തരത്തിൽ ലൈസൻസ് നേടിയവരായിട്ടുള്ളത്, എന്നിരിക്കെ അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകർ കൃത്യമായ പരിശീലനമില്ലാതെ കുട്ടികൾക്ക് എന്തെങ്കിലും കാട്ടിക്കൂട്ടലുകൾ കാണിച്ചുകൊടുത്താൽ അതിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്നും ഇതെല്ലാം ഗവർമെന്റ് ഒരു സമിതിയെവെച്ച് പഠനവിധേയമാക്കണമെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന സാഹിത്യകാരന്മാരും ഗവര്‍മെന്റും ഈ കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നും ടി. കെ അഷ്റഫിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും യോഗം നിർദ്ദേശിച്ചു.പ്രസിഡന്റ് അബ്ദുൽ അസീസ് ടിപി ആധ്യക്ഷം വഹിച്ച മീറ്റിംഗിൽ ,ജനറൽ സെക്രട്ടറി രിസാലുദ്ധീനുവേണ്ടി ബിനു ഇസ്മായിൽ, സാദിഖ് ബിൻ യഹ്യ, അബ്ദു ലത്വീഫ് സി എം എന്നിവർ പ്രമേയമവതരിപ്പിച്ചു സംസാരിച്ചു.







