മനാമ:ബഹ്റൈനിലെ പലിശ വിരുദ്ധ സമതീയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ വേണ്ടി കൂട്ടായ്മയുടെ പ്രവർത്തകരുടെ തീരുമാനിച്ചു . വേനൽകാല അവധികഴിഞ്ഞ് അനധികൃത പലിശക്കാരുടെ ചൂഷണങ്ങൾക്കെതിരെ വ്യാപക ബോധവത്കരണവും നിയമ ബോധവത്കരണ സെമിനാറും നടത്താൻ യോഗത്തിൽ തീരുമാനമായി . പലിശ വിരുദ്ധ സമതി ചെയർമാൻ ജമാൽ ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ജനറൽ സെക്രട്ടറി ദിജിഷ് റിപ്പോർട്ട് അവതരിപ്പിച്ചു യോഗനാന്ദ് ,ഷിബു പത്തനംതിട്ട ,നാസർ മഞ്ചേരി ,വിനു ക്രിസ്റ്റി ,ബദറുദിൻ പൂവാർ ,അഷ്കർ പൂഴിത്തല എന്നിവർ യോഗത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.