ആയോധന കലയിലെ കള്ള നാണയങ്ങളെ സമൂഹം തിരിച്ചറിയണം – നടനും ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സ് ചെയർമാൻ ബാബു ആന്റണി

 

ബഹ്‌റൈൻ : ആയോധന കല കൂടുതൽ പ്രൊഫഷണൽ രീതിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒരു നിക്ഷേപ സഹൃദ രാജ്യമായ ബഹ്‌റിനിൽ ബാബു ആന്റണി സ്കൂൾ ഓഫ് മാർഷൽ ആർട്സിന്റെ ഒരു ശാഖ ഏതാനം നിക്ഷേപകരുടെ സഹകരണത്തോടെ ആരംഭിച്ചിരുന്നു . സ്കൂളിനെ ആയോധന കല പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പഠന രീതികളും ചിട്ടപ്പെടുത്തിയിരുന്നു . പ്രധാന പരിശീലകനായി മലയാളിയായ പ്രവാസിയെ നിക്ഷേപകർ എടുത്തിരുന്നു . ആദ്യം മുതൽ തന്നെ അദ്ദേഹം ശരിയായ രീതിയിൽ കാര്യങ്ങൾ ഒന്നും ചെയ്തിരുന്നില്ല , ഒരു വിദേശ രാജ്യത്തു സ്കൂൾ തുടങ്ങുന്നതിനുള്ള മാർഗ തടസങ്ങൾ കൂടുതൽ ആണെന്ന് പറഞ്ഞു അവർ എന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നു .ലഭിച്ച വരുമാനം മുഴുവനും കൈക്കൽ ആക്കുകയും ചെയ്തു . പരിശീലകനെ വിശ്വസിച്ചതിനാൽ ഞാൻ കൂടുതൽ വിവരങ്ങൾ തിരക്കിയതുമില്ല , സ്കൂൾ , പെർമിഷൻ , അതിന്റെ സാധ്യതകൾ ഇവയെല്ലാം വളരെ തെറ്റായി ആണ് പറഞ്ഞു മനസ്സിലാക്കിയിരുന്നത് .ബഹ്‌റിനിലെ എന്റെ പരിചയ കുറവും , ആദ്യ കാലഘട്ടത്തിൽ ഇടയ്ക്കു നേരിട്ട് വരുമായിരുന്ന ഞാൻ മറ്റുള്ളടത്തുള്ള ബിസിനസ് ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി പിന്നീട് പരിശീലകനെ പൂർണ ഉത്തരവാദിത്തം ഏൽപ്പിച്ചിരുന്നു . അദ്ദേഹത്തിന് എന്റെ പേര് മുതലെടുത്തു ബിസിനസ് ചെയ്യുക ഉദ്ദേശം മാത്രമായിരുന്നു ലക്‌ഷ്യം എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് . നിക്ഷേപകർ തിരക്കിലായതിനാൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല, നിക്ഷേപകർക്കും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട് . നിക്ഷേപ സഹൃദ രാജ്യമായ ബഹ്‌റിനിൽ ഇതേപോലുള്ള സ്ഥാപങ്ങൾ തുടങ്ങുന്നതിനു വളരെ എളുപ്പമായിരിക്കെ എന്നെ പറഞ്ഞു വിശ്വസിപ്പിക്കുക അല്ലാതെ ഒരു സ്കൂൾ ലൈസെൻസ് പോലും അവർ എടുത്തിരുന്നില്ല . മൂന്നുവർഷമായി അതിനുള്ള ശ്രമങ്ങൾ പോലും അവർ നടത്തിയിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയത് .ഉടൻ ലഭിക്കും , കിട്ടാൻ പ്രയാസമാണ് എന്ന രീതിയിലുള്ള മുടന്തൻ ന്യായങ്ങൾ ആണ് അവർ ഞാൻ ചോദിച്ചപ്പോൾ എല്ലാം മറുപടി ആയി നൽകിയതു എന്ന് ബാബു ആന്റണി പറഞ്ഞു . എനിക്ക് ഏറ്റവും പ്രയാസം ഉളവാക്കിയത് അവിടെ നടന്ന ബാല പീഡനമാണ്.അതിനു ശേഷം ഞാൻ നടത്തിയ അന്വേഷണത്തിൽ ആണ് ഇതെല്ലം വെളിപ്പെട്ടത് . ഈ വിവരങ്ങൾ ഞാൻ മനസിലാക്കിയെന്നു പരിശീലകനു ബോധ്യമായതിനെ തുടർന്ന് അദ്ദേഹം എല്ലാം വളരെ വേഗം സ്വന്തം പേരിലേക്ക് മാറ്റി .ചില ലോക്കൽ മറ്റു രാജ്യക്കാരായ ആളുകളുടെ പിന്തുണയോടുകൂടി ട്രെയിനർ ആയി വന്ന പരിശീലകൻ തെറ്റിദ്ധരിപ്പിച്ചു സ്ഥാപനം മുഴുവൻ കൈക്കലാക്കുകയായിരുന്നു . അപ്പോൾ അദ്ദേഹത്തിന് ലൈസെൻസ് വളരെ വേഗം കിട്ടിയതും എന്നെ അത്ഭുത പെടുത്തി . അതോടൊപ്പം സഹ പരിശീലകരെ തെറ്റിദ്ധരിപ്പിച്ചു അവിടെ നിന്നും ഒഴിവാക്കുകയും ചെയ്തു .ഇത്രയും നാൾ എന്റെ പ്രശസ്തി ഉപയോഗിച്ച് ബിസിനസ് നടത്തി കഴിഞ്ഞ മൂന്നു വര്ഷം എന്നെ പറഞ്ഞു കബളിപ്പിക്കുകയായിരുന്നു എന്നും വെക്തമായി . കൂടുതൽ അന്വേഷണത്തിൽ പരിശീലകന്റെ തിരിമറികൾ മുഴുവനും മനസിലായി .കൂടാതെ അവിടെ ഉണ്ടായിരുന്ന പരിശീലകൻ കുറച്ചു മുതിർന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മറ്റൊരു ബിസിനസ് ആരംഭിച്ചു അവരെ കബളി പിച്ചതായും അറിയുവാൻ കഴിഞ്ഞു . കഴിഞ്ഞ മൂന്നുവർഷമായി എന്റെ പേര് ഉപയോഗിച്ച് പ്രവർത്തിച്ച സ്ഥാപനം നടത്തിയ പരിശീലകൻ തന്നെ ഇപ്പോൾ മുഴുവൻ ഉപകരണങ്ങളും പ്രശസ്തിയും അടിച്ചു മാറ്റി അവിടെ തന്നെ പുതിയ ഒരു പേരിൽ സ്ഥപനം തുറന്ന് പ്രവർത്തനം തുടരുകയാണ്, സ്ഥാപനം നടത്താൻ ഏല്പിച്ച പരിശീലകന് ആവിശ്യമായ പ്രവർത്തി പരിചയമോ മറ്റു അനുബന്ധ കാര്യങ്ങളോ ഇല്ലാത്തതിനാൽ എനിക്ക് പറ്റിയ ചതിവു വേറെ ആർക്കും പറ്റരുത് എന്നപേക്ഷയാണ് എനിക്കുള്ളത്. ഞാൻ ഒരു ആയോധന കലാകാരനാണ്, നാൽപതു വർഷത്തെ പരിചയമുണ്ട്. എന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ അമേരിക്കയിൽ ഒരു സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഞാൻ ബഹറൈനു നന്ദി പറയുന്നു. എന്റെ സ്കൂളിലേക്ക് വരുന്ന ആളുകൾക്ക് ഞാൻ നന്ദി പറയുന്നു. കാരണം അവർക്കു എന്നോടുള്ള വിശ്വാസത്തിന്റെ പേരിലും എന്റെ പേര് അവിടെ ഉള്ളതുകൊണ്ടുമാണല്ലോ ആണല്ലോ കുട്ടികളെ അവിടെ പഠിപ്പിക്കുവാൻ അയച്ചത് – എന്റെ പേര് ഉപയോഗിച്ച് ബഹ്‌റിനിൽ പ്രവർത്തിച്ച സ്ഥാപനത്തിന്റെ വീഴ്ചകൾക്കോ മറ്റുള്ള നടപടികൾക്കോ ഞാൻ ഉത്തരവാദി ആയിരിക്കില്ല എന്ന് അറിയിക്കുന്നു . ഇത്തരം ആളുകളെ പൊതു സമൂഹം തിരിച്ചറിയണമെന്നും കുട്ടികളെ ഇതേപോലുള്ള കലകൾ അഭ്യസിപ്പിക്കുവാൻ വിടുന്നത് ഉത്തരവാദപ്പെട്ട ആളുകളുടെ കീഴിൽ ആകണമെന്ന് അഭ്യര്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു