ഡബ്ലിന്‍: ക്രോസ്സ് ബോര്‍ഡര്‍ ഗവണ്മെന്റ് ഏജന്‍സിയായ എന്‍.എ.സി.ഡി.എ നടത്തിയ പഠനത്തില്‍ നിയമവിരുദ്ധമായി ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ തോത് കുത്തനെ ഉയര്‍ന്നതായി കണ്ടെത്തി. 2014 -15 -ല്‍ കഞ്ചാവ്, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയുടെ ഉപയോഗം 10 വര്‍ഷത്തിനിടക്ക് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. സൗത്ത് ഡബ്ലിനില്‍ മാത്രം പത്ത് പേരില്‍ ഓരോരുത്തര് വീതം ലഹരിക്ക് അടിമപെട്ടവരാണെന്ന് കണ്ടെത്തപ്പെട്ടു.
റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലും-വടക്കന്‍ അയര്‍ലന്റിലും ഒരുമിച്ച് നടത്തിയ പഠനങ്ങള്‍ 9 ,505 പേര് ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി. ഡബ്ലിന്‍, വിക്ക് ലോ, കില്‍ഡെയര്‍ എന്നീ സ്ഥലങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുമ്പോള്‍, കോര്‍ക്ക്, കേറി, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവ് രേഖപ്പെടുത്തി.
15 വയസ്സ് 35 വയസ്സ് വരെയുള്ളവരെ വിധേയമാക്കി നടത്തിയ പഠനത്തില്‍ സ്ത്രീകളെക്കാളും കൂടുതല്‍ പുരുഷന്മാരിലാണ് ലഹരി ഉപയോഗം കൂടുതലും നടക്കുന്നത്. ലഹരി പദാര്‍ത്ഥങ്ങളില്‍ കഞ്ചാവിനാണ് ഉപഭോക്താക്കള്‍ കൂടുതലുള്ളത്. ഗാല്‍വേ, മായോ, റോസ്കോമണ്‍ പ്രദേശങ്ങളിലും ലഹരി ഉപയോഗിക്കുന്നവര്‍ കൂടിവരുന്നതായും കണ്ടെത്തപ്പെട്ടു. വിഷാദ രോഗികളും ലഹരി പദാര്‍ഥങ്ങള്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമം നടത്തുന്നുവെന്നും ഈ പഠനങ്ങളില്‍ വ്യക്തമാകുന്നു. പഠനങ്ങളില്‍ കണ്ടെത്തിയ വിശദംശങ്ങളുടെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടിലെ നാഷണല്‍ ഡ്രഗ് സ്ട്രാറ്റജിയില്‍ കര്‍ശനമായ നിയമം ആവിഷ്കരിക്കുമെന്നു കമ്യൂണിറ്റിവ്സ് ആന്‍ഡ് നാഷണല്‍ ഡ്രഗ് സ്ട്രാറ്റജി മിനിസ്റ്റര്‍ കാതറിന് ബൈന് വ്യക്തമാക്കി.