സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായകവുമായി ബഹ്‌റൈൻ ഭരണ നേതൃത്വം .

by:Vidya Venu

മനാമ :ബഹ്‌റൈനിലെ എല്ലാ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇരുപത്തിയഞ്ചു ബി ഡി വൗച്ചർ വിതരണം ചെയ്യാൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു .വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും മറ്റ് അടിസ്ഥാന സാധനങ്ങൾ വാങ്ങുവാൻ വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത് .വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുവാൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ നടപിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം .വിദ്യാഭ്യാസ മേഖലയെ സമ്പുഷ്ടമാക്കുന്നതിനും കൂടാതെ വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തുടർച്ചയായി പിന്തുണച്ചതിന് ഭരണ നേതൃത്വത്തിന്റെ തീരുമാനത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി നോയ്മി സ്വാഗതം ചെയ്യ്തു .